KERALALATEST

അരിക്കൊമ്പൻ മേദകാനം ഭാഗത്ത്; പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ

 

വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ കാട്ടാന. ഇന്നലെ വൈകിട്ട് അവസാനം കാണുമ്പോൾ മേദകാനം ഭാഗത്തുണ്ടായിരുന്നത്.

ഇറക്കി വിട്ട സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിനുള്ളിൽ അരിക്കൊമ്പനുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. അരിക്കൊമ്പന്
തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തൽ നിന്നുണരുമെന്നാണ് വനവകുപ്പിൻറെ കണക്കൂ കൂട്ടൽ. ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

ശനിയാഴ്ച അർധരാത്രിയോടെ കുമളിയിലെത്തിച്ച ആനയെ പുലർച്ചെ അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടത്. ദേഹത്ത് കണ്ടെത്തിയ നിസാര പരിക്കുകൾ ഒഴിച്ചു നിർത്തിയാൽ ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ദൌത്യസംഘം വ്യക്തമാക്കി. ആന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തും വരെ നിരക്ഷണം തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പതിമൂന്ന് മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പൻ സുരക്ഷിത കേന്ദ്രത്തിലെത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker