KERALALATEST

കൊവിഡ് കാലത്ത് സജീവമായത് ഡി.വൈ.എഫ്.ഐ; യൂത്ത് കോൺഗ്രസിൽ ‘കെയർ’ ഉണ്ടായിരുന്നില്ല; രമേശ്‌ ചെന്നിത്തല

 

 

യൂത്ത് കോൺഗ്രസ്‌ വേദിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പുകഴ്ത്തി രമേശ്‌ ചെന്നിത്തല. യൂത്ത് കോൺഗ്രസ്‌ പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണം. കൊവിഡ് കാലത്തും നാട്ടിൽ സജീവമായത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ.

പൊതിച്ചോർ വിതരണം മാതൃകയാക്കണം. കൊവിഡ് സമയത്ത് യൂത്ത് കോൺഗ്രസ്‌ ഉണ്ടാക്കിയ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായിരുന്നില്ല. പ്രതികരണം യൂത്ത് കോൺഗ്രസ്‌ കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ.

ഡിവൈഎഫ്ഐയെ പുകഴ്ത്തിയ ചെന്നിത്തലക്ക് റഹീം നന്ദി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദിയെന്ന് റഹീം കുറിച്ചു. നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസിനും സാധിക്കട്ടെയെന്നും റഹീം കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker