LATESTNATIONALTOP STORY

പ്രധാനമന്ത്രി കർണാടകയിൽ; റോഡ് ഷോ ആരംഭിച്ചു; 26 കിലോമീറ്റർ സഞ്ചരിക്കും

 

narendra modi road show in karnataka

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. 26 കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. ബെംഗളുരു സൗത്തിലെ ശ്രീ സോമേശ്വര സഭ ഭവനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മല്ലേശ്വരം ക്ഷേത്രത്തിൽ സമാപിക്കും. 28 പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മോദിയുടെ റോഡ് ഷോ നടക്കുക. രാവിലെ പത്തിന് ആരംഭിച്ച് 12. 30 ഓടെ റോഡ് ഷോ സമാപിക്കും. നാളെയാകും ബാക്കിയുള്ള റോഡ് ഷോ നടക്കുക.

കർണാടകയിലെ പ്രചാരണത്തിൽ നരേന്ദ്രമോദി സജീവമായതോടെ ബിജെപിയുടെ വിജയ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.12 സീറ്റുകൾ ബിജെപിയുടെ കൈയ്യിലുണ്ട് അത് ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം.ദേശീയ നേതൃത്വമാണ് നേരിട്ട് കർണാടകയിൽ പ്രചാരണം നടത്തുന്നത് എന്നതാണ് പ്രത്യേകത.

ഹനുമാന്‍ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി റോഡ് ഷോ തുടങ്ങുന്നത്. രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയത്. മൂന്ന് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker