BREAKING NEWSLATESTTOP STORYWORLD

ടെക്സാസ്‍ മാളിലെ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വധിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു. ഡെല്ലാസിലെ തിരക്കേറിയ മാളിന് വെളിയിൽ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ പൊലീസ് വധിച്ചു.

റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മാളിന് പുറത്തു നിന്നിരുന്നവരാണ് ആക്രമണത്തിന് ഇരയാക്കിയത്.  ഇതേ സമയം മാളിൽ ഉണ്ടായിരുന്ന പൊലീസുകാരൻ  അക്രമിയെ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് ടെക്സാസ് പൊലീസ് ചീഫ് പറഞ്ഞു.

അക്രമി ഒറ്റയ്ക്കായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാൾ ഇപ്പോൾ പൊലീസ് നിയന്ത്രണത്തിലാണ്. അഞ്ചിനും 61നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. മൂന്നു പേരുടെ നില ​അതീവ ​ഗുരുതരമാണ്. ആക്രമണത്തിന്റെ കാരണവും പരിക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker