BREAKING NEWSNATIONAL

വരനുമായി പ്രണയത്തില്‍; വിവാഹപ്പന്തലില്‍ വച്ച് വധുവിന്റെ സഹോദരിയുടെ ആത്മഹത്യാ ഭീഷണി; അടിപിടി, ഒടുവില്‍ അനിയത്തിയെതന്നെ കെട്ടി

വിവാഹം പാതിവഴിക്ക് നിര്‍ത്തി വധുവിന്റെ അനിയത്തിയുടെ കഴുത്തില്‍ താലിചാര്‍ത്തി യുവാവ്. ബീഹാറിലെ സരനിലാണ് സിനിമാ കഥകളെ വെല്ലുന്ന കല്യാണ വിശേഷം അരങ്ങേറിയത്. വധുവിന്റെ അനിയത്തിയയുമായി പ്രണയത്തിലായിരുന്ന യുവാവാണ് ചടങ്ങിനിടെ വിവാഹത്തില്‍ നിന്ന് പിന്മാറിയത്. പിന്നീട് വരനും വധുവിന്റെ അനിയത്തിയും തമ്മില്‍ വിവാഹം കഴിച്ചു.
രാജേഷ് കുമാറും റിങ്കു കുമാരിയും തമ്മിലുള്ള വിവാഹച്ചടങ്ങുകള്‍ നടക്കുകയായിരുന്നു. ഇതിനിടെ രാജേഷിന് റിങ്കുവിന്റെ അനിയത്തില്‍ പുതുളിന്റെ കോള്‍. എന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ ചത്തുകളയുമെന്നായിരുന്നു പുതുളിന്റെ ഭീഷണി. ഇക്കാര്യം രാജേഷ് വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. പിന്നാലെ പൊലീസെത്തി. കാര്യങ്ങളൊക്കെ കേട്ടതിനു ശേഷം പൊലീസ് രാജേഷിന്റെയും പുതുളിന്റെയും കല്യാണം നടത്തിക്കൊടുത്തു.
രാജേഷും പുതുളും പ്രണയബന്ധത്തിലായിരുന്നു. രണ്ട് പേരും തങ്ങളുടെ വീട്ടുകാരോട് ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇതിനിടെ രാജേഷിന് റിങ്കുവുമായി വിവാഹമുറപ്പിച്ചു. ഇത് പുതുളിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. സ്വന്തം സഹോദരിയെ കാമുകന്‍ വിവാഹം കഴിക്കുന്നത് പുതുളിന് ഉള്‍ക്കൊള്ളാനായില്ല. ചടങ്ങ് നടക്കുന്നതിനിടെ രാജേഷിനെ വിളിച്ച പുതുള്‍ വിവാഹം നടന്നാല്‍ താന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നറിയിച്ചു. ഉടന്‍ രാജേഷ് വിവാഹത്തില്‍ നിന്നു പിന്മാറി. വിവരം വീട്ടുകാരെ അറിയിച്ചതോടെ അടിപിടിയുണ്ടായ വീട്ടുകാരെ പൊലീസെത്തി ശാന്തരാക്കി. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം രണ്ട് വീട്ടുകാരും രാജേഷും പുതുളും തമ്മിലുള്ള വിവാഹത്തിനു സമ്മതം മൂളുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker