BREAKING NEWSKERALANATIONAL

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: രണ്ടുദിവസത്തെ കേരളസന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഞായറാഴ്ച തിരുവനന്തപുരത്തെത്തും. പത്‌നി സുദേഷ് ധന്‍കറും ഒപ്പമുണ്ടാകും. 4.40-ന് വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷം അഞ്ചുമണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും.
22-ന് ഒമ്പതിന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കും. 10.30-ന് നിയമസഭ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനംചെയ്യും. 12-ന് കണ്ണൂലേക്കു പോകും. തന്റെ അധ്യാപികയായിരുന്ന കണ്ണൂര്‍ താഴെ ചമ്പാടുള്ള രത്‌നാ നായരെ സന്ദര്‍ശിക്കാനാണിത്. ശേഷം, ഏഴിമല നാവിക അക്കാദമിയും സന്ദര്‍ശിക്കും.

Related Articles

Back to top button