NRIOTHERTOP STORY

ചരിത്രാവബോധത്തോടെ ബഹുസ്വരതയിലൂന്നിയും നവലോകം കെട്ടിപ്പടുക്കണം; ഓസ്‌ട്രേലിയ നവോദയുടെ പ്രഭാഷണ പരമ്പരയില്‍ സുനില്‍ പി ഇളയിടം

സിഡ്‌നി: സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ചു.നവലോക നിര്‍മിതിക്ക് ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഒപ്പം ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് അദ്ദേഹം വ്യക്തമാക്കി.

പെര്‍ത്തില്‍ ‘മതനിരപേക്ഷതയും മത ജീവിതവും’, മെല്‍ബണില്‍ ‘മാദ്ധ്യമങ്ങളും ജനാധിപത്യവും’, അഡ്‌ലൈഡില്‍ ‘വര്‍ഗ്ഗീയതയുടെ ആധാരങ്ങള്‍’, സിഡ്ണിയില്‍ ‘ഭരണഘടനയിലെ സാമൂഹിക ദര്‍ശനം’, ബ്രിസ്ബണില്‍ ‘ഗാന്ധിയുടെ വര്‍ത്തമാനം’ എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങള്‍. ബ്രിസ്ബണില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

പ്രഭാഷണ പരിപാടിയോടനുബന്ധിച്ചു മെല്‍ബണിലും സിഡ്നിയിലും നാടകോത്സവങ്ങള്‍ അരങ്ങേരി. പ്രഭാഷണങ്ങളില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ബഹുജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മിഴിവേകി.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker