ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പൊലീസിന് രൂക്ഷ വിമര്‍ശനവുമായി കോടതി. കേസില്‍ പ്രതിയായ ആളെ വെറുതെ വിട്ടാണ് വിമര്‍ശനം. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതി പറഞ്ഞു. കര്‍ക്കദ്ദൂമ കോടതിയുടേതാണ് നടപടി. സാക്ഷി മൊഴി തെറ്റായി എടുത്തതാണ്. നൂര്‍ മുഹമ്മദ് എന്നയാളെയാണ് വെറുതെ വിട്ടത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വെറുതെ വിട്ടിരുന്നു. ചാന്ദ്ബാഗിലെ കല്ലേറ് കേസിലാണ് വെറുതെ വിട്ടത്. മറ്റൊരു വിദ്യാര്‍ത്ഥി നേതാവ് ഖാലിദ് സൈഫിയെയും ദില്ലി കര്‍ക്കദ്ദൂമ കോടതി ഈ കേസില്‍ വെറുതെ വിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് കാട്ടിയാണ് കോടതി വെറുതെ വിട്ടത്. അതേസമയം ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസില്‍ പ്രതിയായ ഖാലിദിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
2020 ഫെബ്രുവരി 24 ന് മെയിന്‍ കരവാല്‍ നഗര്‍ റോഡില്‍ കലാപകാരികളായ ജനക്കൂട്ടം കല്ലെറിഞ്ഞുവെന്നും സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടുവെന്നും കോണ്‍സ്റ്റബിള്‍ സംഗ്രാം സിംഗ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ അഞ്ച് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. കേസില്‍ പ്രതി ചേര്‍ത്താല്‍ ഒരു വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന കര്‍ശന നിയമമാണ് ദേശീയ സുരക്ഷാ നിയമം. മുഖ്യപ്രതി അന്‍സാര്‍,സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദില്‍ഷാദ്, അഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതേവരെ 25 പേരാണ് കേസില്‍ അറസ്റ്റിലായത്. ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.