ആലുവ: ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണ(8)യാണ് മരിച്ചത്.
ഉച്ചയോടെയായിരുന്നു അപകടം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആല്‍മര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.