BANKINGBUSINESSGADGETSTECH

ഫാസ്റ്റ്ട്രാക്ക് സ്മാര്‍ട്ട് പുതിയ എഫ്പോഡുകള്‍ വിപണിയിലവതരിപ്പിച്ചു

കൊച്ചി; യൂത്ത് ഫാഷന്‍, ടെക് അസസ്സറി ബ്രാന്‍ഡുകളിലെ മുന്‍നിരക്കാരായ ഫാസ്റ്റ്ട്രാക്ക് സ്മാര്‍ട്ട് ഏറ്റവും പുതിയ ട്രൂലി വയര്‍ലെസ് ബഡുകളായ എഫ്പോഡുകള്‍ വിപണിയിലവതരിപ്പിച്ചു. എഫ്എസ്100, എഫ്എക്സ്100, എഫ്സെഡ്100 ഏന്നീ മൂന്നു വേരിയന്റുകളിലായാണ് എഫ്പോഡുകള്‍ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ ബ്ലൂടൂത്ത് വി5.3 സാങ്കേതികവിദ്യ, എക്സ്ട്രാ ഡീപ് ബാസ്, 40എംഎസ് വരെയുള്ള ഏറ്റവും കുറഞ്ഞ ലേറ്റന്‍സി തുടങ്ങിയവയുമായി അതുല്യമായ ശബ്ദാനുഭവമാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി രൂപകല്‍പന ചെയ്ത ഈ ഇയര്‍ബഡുകള്‍ നല്‍കുന്നത്.
50 മണിക്കൂര്‍ വരെ ബാറ്ററി ലൈഫുമായി തടസങ്ങളില്ലാത്ത അധിക പ്ലേ സമയമാണ് എഫ്പോഡുകള്‍ നല്‍കുന്നത്. റീചാര്‍ജു ചെയ്യുമ്പോള്‍ ഇതിലെ നൈട്രോഫാസ്റ്റ് ചാര്‍ജ് സാങ്കേതികവിദ്യ വേഗത്തിലുള്ള ചാര്‍ജിംഗ് ഉറപ്പാക്കും. ടൈപ് സി പവര്‍ കേബിള്‍ ഉപയോഗിച്ചുള്ള പത്തു മിനിറ്റ് ചാര്‍ജു വഴി 200 മിനിറ്റു വരെ പ്ലേ സമയം ഉറപ്പാക്കാം. ചെവികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഫാസ്റ്റ്ട്രാക്ക് എഫ്പോഡുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. എല്ലാ ഉപഭോക്താക്കള്‍ക്കും യോജിക്കുന്ന വിധത്തില്‍ വിവിധങ്ങളായ ഇയര്‍ടിപുകളുമായാണ് ഇതെത്തുന്നത്.എഫ്എസ്100, എഫ്എക്സ്100 എന്നീ എഫ്പോഡ് വേരിയന്റുകള്‍ 40 മണിക്കൂര്‍ വരെ പ്ലേ ടൈം, 10 എംഎം, 13 എംഎം എന്നീ ഡീപ് ബാസ് ്രൈഡവറുകള്‍ തുടങ്ങിയവയുമായാണ് എത്തുന്നത്. 40 എംഎസ് വരെയുള്ള അള്‍ട്രാ ലോ ലേറ്റന്‍സി ഗെയിമിങ് മോഡുമായാണ് ഫാസ്റ്റ്ട്രാക്ക് എഫ്സെഡ്100 വേരിയന്റ് എത്തുന്നത്. എക്സ്ട്രാ ഡീപ് ബാസ് ഡ്രൈവര്‍, 50 മണിക്കൂര്‍ പ്ലേ സമയം, 3സി നൈട്രോഫാസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
ഫ്ളിപ്കാര്‍ട്ടില്‍ മാത്രമായി 995 രൂപ എന്ന പ്രത്യേക അവതരണ വിലയുമായാണ് ഇതു വില്‍പനയ്ക്കു ലഭ്യമാക്കിയിരിക്കുന്നത്.

Related Articles

Back to top button