ENTERTAINMENTMALAYALAM

പ്രശസ്ത ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു

മറയൂർ: പ്രശസ്ത മലയാള ചലച്ചിത്ര നടൻ പൂജപ്പുര രവി ( 82) അന്തരിച്ചു. മാധവൻ പിള്ള, ഭവാനിയമ്മ ദമ്പതിമാരുടെ മകനായി ജനിച്ച പൂജപ്പുര രവി മറയൂരിലെ മകളുടെ വസതിയിൽ വെച്ചാണ് വിടവാങ്ങിയത് . ആരോഗ്യകരണങ്ങളാൽ തിരുവന്തപുരത്തെ പൂജപ്പുരയിൽ നിന്ന് മകളുടെ വീട്ടിലേക്ക് മാറിയ കാര്യം ഈ അടുത്തകാലത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു .

 

മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെയാണ് പൂജപ്പുര രവി ശ്രദ്ധേയനായത്.

 

എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു . നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പൂജപ്പുര രവി അഭിനയിച്ച് പ്രദർശനത്തിന് എത്തിയ ചലച്ചിത്രമാണ് ഗപ്പി .

 

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികൾ ..!!

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker