BREAKING NEWSKERALA

12 ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

തിരുവനന്തപുരം: ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലര്‍ച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്ച നടത്തി. യുഎന്‍ ആസ്ഥാനവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീകര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും നടന്നു. മുഖ്യമന്ത്രിയുടെ വിദേശ പരിഗണനത്തിനിടെയാണ് കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് നടപടികള്‍ നടന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker