BREAKING NEWSKERALA

ലൈഫില്‍ വീട് കിട്ടിയില്ല; കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടു, യുവാവ് അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കു സമീപം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസിന് യുവാവ് തീയിട്ടു. കന്നാസില്‍ പെട്രോളുമായി ഓടിക്കയറിയ ഇയാള്‍ അതൊഴിച്ചശേഷം തീയിടുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച് കിട്ടാത്തയാളാണെന്ന് പ്രാഥമിക വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
പഞ്ചായത്ത് ഓഫിസിലെ ഫയലുകളും കംപ്യൂട്ടറുകളും കത്തി നശിച്ചു. തീയിട്ട ശേഷം ശുചിമുറിയില്‍ കയറി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി ഏറെ അലഞ്ഞെന്നും പഞ്ചായത്തില്‍നിന്ന് നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണ് പ്രതി തീയിട്ടത്.
വലിയ കുപ്പിയില്‍ പെട്രോളുമായെത്തി, ജീവനക്കാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ശേഷമാണ് പെട്രോളൊഴിച്ച് തീയിട്ടത്. അഗ്‌നിക്ഷാ സേനയെത്തി തീയണച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker