KERALALATEST

എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ പിണറായി തയ്യാറാവണം: കെ.സുരേന്ദ്രൻ

എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ പിണറായി തയ്യാറാവണം. സംസ്ഥാന ഭരണത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സിപിഎം നേതൃത്വം മുന്നിട്ടിറങ്ങണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.അതിവേഗ റെയിൽ പാതയെ ബിജെപി എതിർക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ചിലവ് കുറഞ്ഞ പദ്ധതിയാണെങ്കിൽ പിൻതുണയ്ക്കും. ജപ്പാനിൽ നിന്നും അഴിമതി നടത്താൻ വേണ്ടി ശ്രമിച്ചപ്പോഴാണ് എതിർത്തത്. മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞതുതന്നെയാണ് സിൽവർ ലൈനെന്ന വ്യാജ പദ്ധതിക്ക് ബദൽ. അദ്ദേഹവുമായി ഉടൻ കൂടിക്കാഴ്ച നടത്തും.

മണിപ്പൂരിനെ കുറിച്ചൊക്കെ വേവലാതിപ്പെടുന്നവർ സംസ്ഥാനത്ത് ക്രൈസ്തവപുരോഹിതൻമാരെ വേട്ടയാടുകയാണ്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ മരിച്ചത് സർക്കാരിന്റെ അനാസ്ഥ കാരണമാണ്. ഇതിനെതിരെ പ്രതിഷേധിച്ച വികാരി ജനറൽ ഫാദർ യുജിൻ പെരേരക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പൊലീസ് പട്ടികളെ വാങ്ങിയതിൽ പോലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.

സംസ്ഥാനത്തെ ഞെട്ടിച്ച പല അഴിമതികളും പുറത്തുവന്നെങ്കിലും ഇതിനെ കുറിച്ചൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനും കെ.സുധാകരനുമെതിരായ അന്വേഷണം എവിടെയുമെത്തിയില്ല. പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസുകളെല്ലാം അവസാനിപ്പിച്ച മട്ടിലാണ് പൊലീസ് പോവുന്നത്. വിഡി സതീശൻ വ്യാജ ഏറ്റുമുട്ടലാണ് മുഖ്യമന്ത്രിയുമായി നടത്തുന്നത്. ഭരണ-പ്രതിപക്ഷങ്ങൾ പരസ്പര സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker