BREAKING NEWSKERALA

കൈകോര്‍ത്ത് മുസ്ലിം ലീഗും സിപിഐഎമ്മും; തൃക്കാക്കരയില്‍ വൈസ് ചെയര്‍മാന്‍ പുറത്ത്

കൊച്ചി: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെതിരായ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. എ എ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കിയത് മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ്. എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് മൂന്ന് ലീഗ് അംഗങ്ങള്‍ പിന്തുണ നല്‍കി. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.
പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയര്‍മാന്റെ ബോര്‍ഡ് കീറി എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം രാജിവയ്ക്കാന്‍ എഎ ഇബ്രാഹിംകുട്ടിയോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം രാജിവെക്കാന്‍ തയ്യാറായില്ല.
നഗരസഭയിലെ നാല് വിമത കൗണ്‍സിലര്‍മാരും ഇടതുപക്ഷ അംഗങ്ങളും ചേര്‍ന്നാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പിന്നീട് വിതന്മാര്‍ യുഡിഎഫ് പാളയത്തില്‍ തിരിച്ചെത്തിയിരുന്നു.നഗരസഭയില്‍ എല്‍ ഡി എഫ് 17 യു ഡി എഫ് 21 സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില.

Related Articles

Back to top button