കൊച്ചി: കൊച്ചി:ലാറ്റിനമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ കോപ കൊച്ചിആസ്ഥാമായ വെര്‍ട്ടീല്‍ ടെക്നോളജീസിന്റെ എന്‍ ഡി സി സി (ന്യൂഡിസ്ട്രിബ്യൂഷന്‍ ടെക്നോളജി) സംവിധാനത്തില്‍ ചേര്‍ന്നു.ഇനി വെര്‍ട്ടീലിന്റെ സേവനം ഉപയോഗപ്പെടുത്തി വരുന്ന, കോപയുടെഅംഗീകാരമുള്ള ട്രാവല്‍ ഏജന്റുമാര്‍ക്ക്
അവരുടെഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട ഓഫറുകള്‍ ലഭ്യമാക്കാന്‍ കഴിയും.പഴയ ജിഡിഎസ് എഡിഫാക്റ്റ് ചാനലില്‍ ലഭ്യമല്ലാത്ത അനുബന്ധസേവനങ്ങള്‍ യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. വിമാന കമ്പനിയുടെഅതത് സമയത്തെ ഓഫറുകള്‍ അറിയാന്‍ കഴിയുമെന്നതിനാല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
2016ല്‍ പ്രവര്‍ത്തനമാരംഭിച്ച വെര്‍ട്ടീല്‍ ടെക്നോളജീസ് 40ലേറെ എയര്‍ലൈനുകള്‍ക്ക് എന്‍ ഡി സി സാങ്കേതിക വിദ്യ ലഭ്യമാക്കുന്നുണ്ടെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറ്റുമായ ജെറി ജോസ്പറഞ്ഞു. വിമാന ടിക്കറ്റ് വില്‍പന മേഖലയില്‍ ഇനിയും നവീനസാങ്കേതിക വിദ്യ ലഭ്യമാക്കാന്‍ വെര്‍ട്ടീല്‍ ശ്രമിച്ചു വരികയാണ്.