ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയു ടെ പുതിയ ബെഞ്ചില്‍. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്. ദീപാങ്കര്‍ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് ഈ മാസം 18 ന് കേസ് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേ ക്ക് കേസെ ത്തി യത്. ഹൈക്കോട തിയില്‍ താന്‍ ഈ കേസി ല്‍ വാദം കേ ട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയത് . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതി നെതിരായ സിബിഐ ഹര്‍ജി യും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി യിലുള്ളത്.