തിരുവനന്തപുരം: അഖില്‍ മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഥലം ഉടമ റോയി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി അന്വേഷണസംഘം ഊര്‍ജിതമാക്കി. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
പട്ടിമറ്റത്തുനിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസില്‍ അഖില്‍ മോഹന്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. തുടര്‍ന്നാണ് ഇന്ന് 12 മണിയോടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം മൂവാറ്റുപുഴയില്‍ എത്തി അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കോടതി അനുമതിയോടെ അഖിലിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം പഴുതടച്ച അന്വേഷണമാണ് വനംവകുപ്പ് വിജിലന്‍സ് നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം കാട്ടാനയെ കുഴിച്ചിട്ട സ്ഥലം ഉടമ റോയി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. റോയി കീഴടങ്ങിയേക്കുമെന്ന സൂചനയും ലഭ്യമായിട്ടുണ്ട്.