BUSINESSBUSINESS NEWSMOBILETECH

മോട്ടോറോളയുടെ പുതിയ അള്‍ട്രാ റേസര്‍ 40 മൊബൈല്‍ ഫോണ്‍ വിപണിയിലെത്തി

കൊച്ചി: ലോകത്തിലെ ഏറ്റവും വലുതും വേഗതയിലുള്ളതുമായ ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്പ്ലേയുള്ള ഫ്ളിപ് മൊബൈല്‍ ഫോണ്‍ മോട്ടോറോള റേസര്‍ 40 അള്‍ട്ര വിപണിയിലേക്ക്. മടക്കി വെക്കാന്‍ കഴിയുന്ന കനം കുറഞ്ഞ ഫോണ്‍ ആണെന്നുള്ളതാണ് മറ്റൊരു സവിശേഷത. 165എച്ച് സെഡ് റിഫ്രഷ് നിരക്കോടു കൂടിയ 6.9 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയാണ് റേസര്‍ 40 അള്‍ട്രക്കും റേസര്‍ 40നും ഉള്ളത്. ഫ്ളക്സ് വ്യൂ ടെക്നോളജിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. 4200 എംഎഎച്ചിലുളഅള ബാറ്ററിയാണ് ഇതിനുള്ളത്. റേസര്‍ അള്‍ട്രക്കും റേസര്‍ 40നും യഥാക്രമം 89,999 രൂപയും 59,999 രൂപയുമാണ്. 7000 രൂപ ഡിസ്‌കൗണ്ടും ക്യാഷ് ബാക്കും ലഭ്യമാക്കിക്കൊണ്ട് 82,999 ഉം 54,999 എന്ന നിരക്കിലും ലഭ്യമാകും. ജൂലൈ മൂന്ന് മുതല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. ജൂലൈ 15 മുതല്‍ വില്‍പ്പന ആരംഭിക്കും. ആമസോണ്‍, മോട്ടോറോള.ഇന്‍, റിലയന്‍സ് ഡിജിറ്റല്‍ എന്നിവടങ്ങളിലും മറ്റ് പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമാകും. ബോളീവുഡ് നടി കൃതി സനോണ്‍ മോട്ടോറോളയുടെ ബ്രാന്‍ഡ് അംബാസിഡറായും പ്രഖ്യാപിച്ചു. റേസര്‍ പരമ്പരയിലുള്ള റണ്ട് പുതിയ ഫോണുകള്‍ കൂടി പുറത്തിറക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് മോട്ടോറോള ഏഷ്യാ പസഫിക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രശാന്ത് മണി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker