LATESTNATIONAL

പാക് കാമുകനെ തേടി 16കാരി ജയ്പൂര്‍ വിമാനത്താവളത്തില്‍, ലക്ഷ്യം ലാഹോര്‍; പക്ഷേ പിടിവീണു

ജയ്പൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍ സുഹൃത്തിനെ കാണാന്‍ പാകിസ്ഥാനിലേക്ക് പുറപ്പെട്ട 16കാരിയെ വിമാനത്താവളത്തില്‍വെച്ച് പൊലീസ് പിടികൂടി. ലാഹോര്‍ സ്വദേശിയായ ആണ്‍കുട്ടിയെ കാണാനാണ് 16കാരി ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ലാഹോറിലേക്ക് ടിക്കറ്റ് ചോദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വീസയും പാസ്‌പോര്‍ട്ടുമില്ലാതെയാണ് സീകറില്‍നിന്ന് പെണ്‍കുട്ടി വിമാനത്താവളത്തിലെത്തിയതെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ എയര്‍പോര്‍ട്ട് പൊലീസിനെ ഏല്‍പ്പിച്ചു.
പാകിസ്ഥാന്‍ സ്വദേശിയാണെന്നും ഗസല്‍ മുഹമ്മദ് ആണ് പേരെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് അമ്മായിയോടൊപ്പം ഇന്ത്യയില്‍ വന്നതാണെന്നും ബന്ധുവിനെ വിവാഹം കഴിയ്ക്കാന്‍ അമ്മായി നിര്‍ബന്ധിച്ചതിനാല്‍ തിരികെ പോകുകയാണെന്നും രുന്നുവെങ്കിലും തിരികെ പോകാന്‍ തീരുമാനിച്ചുവെന്നും അവര്‍ വ്യക്തമാക്കി. സിക്കാറില്‍ നിന്ന് ബസിലാണ് ജയ്പൂരിലേക്ക് വന്നതെന്നും ബസില്‍ കണ്ടുമുട്ടിയ രണ്ട് ആണ്‍കുട്ടികള്‍ സഹായിച്ചെന്നും കുട്ടി പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ വിവരമനുസരിച്ച് ബന്ധുവിനെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി സൂചിപ്പിച്ച ഗ്രാമത്തില്‍ അങ്ങനെയൊരു സ്ത്രീയോ ഗസല്‍ എന്ന പെണ്‍കുട്ടിയോ താമസിക്കുന്നില്ലെന്ന് സിക്കാര്‍ പൊലീസ് വിവരം നല്‍കി.
പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ താന്‍ ഗസല്‍ അല്ലെന്നും ജയ്പൂരിനടുത്താണ് താമസിക്കുന്നതെന്നും ഇന്‍സ്റ്റ?ഗ്രാമിലൂടെ പരിചയപ്പെട്ട പാകിസ്ഥാന്‍ സ്വദേശി അഫ്‌സല്‍ എന്ന യുവാവിനെ കാണാനാണ് പോകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ പാകിസ്ഥാനിലേക്കെത്തിക്കാന്‍ പാക് സ്വദേശിയായ സുഹൃത്ത് സഹായിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസ്ലമും പെണ്‍കുട്ടിയും ഒരു വര്‍ഷമായി ഇന്‍സ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും പെണ്‍കുട്ടിയെ ജയ്പൂരിലേക്ക് വരാന്‍ സഹായിച്ച രണ്ട് ആണ്‍കുട്ടികളെ പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്‍വാര്‍ ജില്ലയില്‍ നിന്നുള്ള അഞ്ജു എന്ന യുവതി കാമുകനെ വിവാഹം കഴിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker