BREAKING NEWSEUROPENRIWORLD

ഇന്ത്യയില്‍ നിന്ന് മസാജ് പഠിച്ചെന്ന് അവകാശപ്പെട്ട് ലൈംഗികാതിക്രമം; യുകെയില്‍ ഡോക്ടറിനു തടവുശിക്ഷ

ഇന്ത്യയില്‍ നിന്ന് മസാജ് പഠിച്ചെന്ന അവകാശവാദവുമായി ലൈംഗികാതിക്രമം നടത്തിയ ഡോക്ടറിനു തടവുശിക്ഷ. ഇംഗ്ലണ്ട് സ്വദേശിയായ, ലണ്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന സൈമണ്‍ അബ്രഹാം എന്ന 34കാരനെയാണ് യുകെ കോടതി 18 മാസത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചത്. യുവതിയായ രോഗിയോട് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
ഇന്ത്യയില്‍ രണ്ട് വര്‍ഷം മസാജ് സ്‌പെഷ്യലിസ്റ്റായിരുന്നു എന്ന് അവകാശപ്പെട്ടാണ് ഇയാള്‍ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. ദക്ഷിണ കിഴക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്റ്റ് ജനറല്‍ ഹോസ്പിറ്റലിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. തലവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ 2020 ഒക്ടോബറില്‍ ഇയാള്‍ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മസാജിനിടെ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ ഫോണ്‍ ചെയ്യുന്നത് തുടര്‍ന്നു. ഇതില്‍ സംശയം തോന്നിയ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker