TOP STORYWORLD

ഓങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകിയതായി മ്യാൻമറിലെ പട്ടാള ഭരണകൂടം; മോചിപ്പിച്ചേക്കുമെന്ന് വിവരം

മ്യാൻമറിൽ പട്ടാളം പുറത്താക്കിയ മുൻഭരണാധികാരി ഓങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകുന്നുവെന്ന് മ്യാൻമർ ഭരണകൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക് പൊതുമാപ്പു നൽകുന്നതിന്റെ ഭാഗമായാണ് സൂ ചിയ്ക്കും മാപ്പു നൽകുന്നതെന്നാണ് മ്യാൻമർ മാധ്യമങ്ങൾ അറിയിച്ചത്. സൂ ചിയ്ക്ക് ശിക്ഷ വിധിച്ച കേസുകളിലാണ് മാപ്പ് നൽകിയിരിക്കുന്നതെന്നാണ് വിവരം.

രണ്ടു വർഷമായി തടവിൽ തുടരുന്ന സൂ ചിയെ ഉടൻ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു. 2021 ഫെബ്രുവരി 1നു പട്ടാളഅട്ടിമറി നടന്ന ദിവസം മുതൽ സൂ ചി ഏകാന്തതടവിലാണ്. കഴിഞ്ഞ ആഴ്ച ജയിലിൽ നിന്ന് പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ വീട്ടു തടങ്കലിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ മാപ്പു നൽകിയതായി അറിയിച്ചത്. 1991ലെ നൊബേൽ ജേതാവായ സൂ ചിക്കെതിരെ അഴിമതി,രാജ്യദ്രോഹം അടക്കം 18 കേസുകളാണു പട്ടാളഭരണകൂടം ചുമത്തിയിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker