KERALALATEST

ഡോക്ടര്‍ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി.
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബഹുമതി സമ്മാനിച്ചു. അച്ഛന്‍ കെ. കെ. മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന്ന് ബഹുമതി ഏറ്റുവാങ്ങി. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ കാണാം വേദി സാക്ഷ്യം വഹിച്ചത്. വന്ദന ദാസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടര്‍മാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് വന്ദനദാസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി കുടുംബം മടങ്ങിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker