BREAKING NEWSWORLD

വരന്റെ വയറ്റില്‍ ചവിട്ടി എടുത്തുയര്‍ത്തി നിലത്തടിച്ച് വധു; വീഡിയോ കണ്ടത് 17 ലക്ഷം പേര്‍

വിവാഹദിനം അവിസ്മരണീയമാക്കാന്‍ ശ്രമിക്കുന്നവരാണ് മിക്കയാളുകളും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ദിനമെന്നത് കൊണ്ട് തന്നെ ആ ദിനം എന്നും ഓര്‍ത്ത് വയ്ക്കാനുള്ള സന്തോഷകരമായ മൂഹൂര്‍ത്തങ്ങളൊരുക്കാന്‍ മിക്കയാളുകളും ശ്രമിക്കാറുണ്ട്. ഭൂരിഭാഗം ആളുകളും പരമ്പരാഗത രീതിയിലുള്ള വിവാഹാഘോഷങ്ങള്‍ക്കായി പരമാവധി പണം ചെലവഴിച്ച് ആര്‍ഭാടമാക്കുമ്പോള്‍, ചിലര്‍ അത് അതിലളിതമാക്കി അവിസ്മരണീയമാക്കുന്നു. എന്നാല്‍, മറ്റ് ചിലര്‍ ഇതില്‍ നിന്നും വ്യത്യസ്തമായി അന്നേ ദിവസം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെന്തെങ്കിലും വിവാഹ വേദിയില്‍ ചെയ്ത് ആ ദിവസം അവിസ്മരണീയമാക്കാന്‍ ശ്രമിക്കുന്നു. അത്തരത്തിലൊരു വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടു. വീഡിയോ വളരെ പെട്ടെന്ന് തന്നെ ഏറെ പേരെ ആകര്‍ഷിച്ചു. thekevinryder എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം 17 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഏതാണ്ട് അമ്പതിനായിരത്തിനടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു.
ഒരു വിവാഹാഘോഷത്തിനിടെ വരന്റെ വയറ്റില്‍ ചവിട്ടിയ വധു, തൊട്ടടുത്ത നിമിഷം വരന്റെ കഴുത്തിന് പിടിച്ച് എടുത്തുയര്‍ത്തി നിലത്തടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. Best Reception entrance എന്ന് വീഡിയോയില്‍ എഴുതിരിക്കുന്നു. ഒപ്പം WWE പ്രോഗ്രാമുകളിലെ സംഗീതവും കേള്‍ക്കാം. വീഡിയോയുടെ ഒപ്പം, ‘സ്റ്റോണ്‍ കോള്‍ഡ് സ്റ്റീവ് ഓസ്റ്റിന്‍ സ്റ്റണര്‍ ഉള്‍പ്പെടുന്ന ഏത് വിവാഹവും എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു :)’ ഇങ്ങനെ കുറിച്ചിരിക്കുന്നു. WWE യുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഫിനിഷര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റീവ് ഓസ്റ്റിന്റെ ‘സ്റ്റോണ്‍ കോള്‍ഡ് സ്റ്റണ്ണര്‍’ രീതി WWE ആരാധകര്‍ക്കിടയിലെ ഹിറ്റ് ഐറ്റങ്ങളിലൊന്നാണ്, വധുവിന്റെയും. തന്റെ വിവാഹ റിസപ്ഷന്‍ അവിസ്മരണീയമാക്കാന്‍ വധു തെരഞ്ഞെടുത്തതും സ്റ്റീവ് ഓസ്റ്റിന്റെ ‘സ്റ്റോണ്‍ കോള്‍ഡ് സ്റ്റണ്ണര്‍’ ടെക്‌നിക്ക് തന്നെ. വരന്‍ ‘കട്ടയ്ക്ക്’ നിന്നതോടെ കാഴ്ചക്കാര്‍ക്ക് അവിസ്മരണീയമായൊരു വിവാഹ റിസപ്ഷനായി അത് മാറി. വീഡിയോ ആളുകളെ പെട്ടെന്ന് തന്നെ ആകര്‍ഷിച്ചു. മിക്ക കാഴ്ചക്കാരും തങ്ങളുടെ സന്തോഷം അറിയിക്കാനായി ചിരിക്കുന്ന ഇമോജികള്‍ കൊണ്ട് കമന്റ് ബോക്‌സ് നിറച്ചു. എന്നാല്‍ ചില പാരമ്പര്യവാദികള്‍ ഇതല്‍പ്പം കടന്ന് പോയെന്ന് കുറിക്കാതിരുന്നില്ല,

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker