മലപ്പുറം: തിരൂരങ്ങാടിയില്‍ ഇതരസംസ്ഥാനക്കാരിയായ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മധ്യപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ചേളാരിയില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്വ (ബണ്ടി-30) യെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് കുട്ടിയെ കൊണ്ടുവന്നു പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കരഞ്ഞുവരുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പീഡനത്തിനിരയായതായി കണ്ടെത്തി. ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.