KERALALATEST

എസ്. മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ; നിയമനം പ്രതിപക്ഷ നേതാവിവന്റെ വിയോജനക്കുറിപ്പോടെ

 

s manikumar kerala state human rights commission chairman

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി‍ഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ നിയമനം.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും നിയമനത്തെ അനുകൂലിച്ച് രം​ഗത്തെത്തി. വിശദമായ വിയോജനക്കുറിപ്പ് പ്രതിപക്ഷ നേതാവ് സർക്കാരിനു കൈമാറും.

മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അതിന് മുമ്പ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത് സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതിൽ നിയമപരമായി യാതൊരു തടസ്സവുമില്ല.

എസ്. മണികുമാർ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ചത് ഏപ്രിൽ 24നാണ്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. പിണറായി സർക്കാർ മണികുമാറിന് കോവളത്തെ ഹോട്ടലിൽ യാത്രഅയപ്പ് നൽകിയതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാർ, വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രഅയപ്പ് നൽകിയതും വിമർശനത്തിന് വഴിവെച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker