BUSINESSBUSINESS NEWS

5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി

കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്.
മാരുതി വാങ്ങുമ്പോള്‍ ലഭിക്കുന്ന പാര്‍ട്ടി പോപ്പേഴ്‌സ് പൊട്ടിക്കുമ്പോള്‍ 55 ഇഞ്ച് 4കെ. എല്‍.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവന്‍, പ്രീമിയം ട്രോളി ബാഗ് എന്നിവയില്‍ ഏതെങ്കിലും ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു.
കൂടാതെ ഏറെ ആവശ്യക്കാരുള്ള മാരുതി മോഡലുകള്‍ക്കെല്ലാം വലിയ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ആള്‍ട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 48000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകള്‍, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

Related Articles

Back to top button