തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ പെരുമാറ്റത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ പറയുന്ന ജനറിക് മരുന്നുമായി ബന്ധപ്പെട്ട നിർദേശത്തിനെതിരെ ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹു. ജനറിക് മരുന്ന് നിര്‍ദ്ദേശിക്കണമെന്ന നിർദേശത്തിനെതിരെയാണ് ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘കഴിച്ച് കാണിക്കൂ.. വെല്ലുവിളിയാണ്! ജനറിക് മരുന്ന് കഴിച്ചു കാണിക്കാൻ വെല്ലുവിളിക്കുന്നു. നാഷണൽ മെഡിക്കൽ കമ്മീഷനോടാണ്. അതിലെ ഉന്നത അധികാരികളോടാണ്;- എന്ന് തുടങ്ങുന്ന കുറിപ്പിൽ, നിർദേശത്തെ പാടേ തള്ളുകയാണ് നൂഹു.നേരത്തെ, നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) യുടെ കീഴിലുള്ള എത്തിക്സ് ആന്‍ഡ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ബോര്‍ഡാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ജനറിക് മരുന്നുകളുടെ നിർദേശത്തിന് പുറമെ, രോഗികളെ ബോധവല്‍ക്കരിക്കുന്നതിനും അഭ്യര്‍ത്ഥിക്കുന്നതിനുമായി മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും പറയുന്നുണ്ട്. 60-ലധികം പേജുകളുള്ള മാര്‍ഗ നിര്‍ദശങ്ങളില്‍, ഡോക്ടര്‍ക്ക് പ്രിസ്‌ക്രിപ്ഷന്‍ പാഡുകളില്‍ ഉപയാഗിക്കേണ്ട മെഡിക്കല്‍ ബിരുദങ്ങളു, പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പരസ്യങ്ങളും, ടെലികണ്‍സള്‍ട്ടേഷനിലൂടെ രോഗികളോട് പെരുമാറുന്ന രീതി എന്നിവയടക്കമുള്ള കാര്യങ്ങളിൽ വ്യവസ്ഥകള്‍ ഉണ്ട്.
1,118 Less than a minute