BREAKING NEWSNATIONAL

വനിതാ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവ് പരിശോധിക്കുന്ന മാനദണ്ഡം അന്യായമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

19ജോധ്പൂര്‍: വനിതാ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവ് പരിശോധിക്കുന്ന മാനദണ്ഡം അന്യായമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. വനപാലകര്‍ ഉള്‍പ്പെടെ ഏത് തസ്തികയിലേയ്ക്കുമുള്ള റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളില്‍ ശാരീരിക പരിശോധനയുടെ ഭാഗമായി വനിതാ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവെടുക്കുന്ന മാനദണ്ഡത്തെ രാജസ്ഥാന്‍ ഹൈക്കോടതി അപലപിച്ചു.
ഒരു വനിതാ ഉദ്യോ?ഗാര്‍ത്ഥിയുടെ നെഞ്ചളവ് അവരുടെ ശാരീരിക ക്ഷമതയുടെ സൂചകമോ ശ്വാസകോശത്തിന്റെ ശേഷി തെളിയിക്കുന്ന പരിശോധനയോ ആയി കണക്കാക്കാനാകില്ലെന്ന് ഓഗസ്റ്റ് 10ലെ ഉത്തരവില്‍ ജഡ്ജി നിരീക്ഷിച്ചു.
”ഇനി അങ്ങനെ ആണെങ്കില്‍ തന്നെ ഇത്തരം അളവെടുക്കലുകള്‍ സ്ത്രീകളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റവും യുക്തിരഹിതവുമാണ്. ഇത്തരം മാനദണ്ഡങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെ തന്നെ ഹനിക്കുന്നതാണെന്ന് ‘, കോടതി ഉത്തരവില്‍ പറഞ്ഞു.
ഈ മാനദണ്ഡം ഏകപക്ഷീയവും തികച്ചും അതിരുകടന്നതാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന സ്ത്രീയുടെ അന്തസ്സിനും സ്വകാര്യതയ്ക്കുള്ള അവകാശത്തിനും എതിരായ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
തങ്ങളുടെ നെഞ്ചളവ് ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതലാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി എയിംസ് മെഡിക്കല്‍ ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടി.
എന്നാല്‍ രണ്ട് ഉദ്യോ?ഗാര്‍ത്ഥികളുടെയും നെഞ്ചിന്റെ അളവുകള്‍ ”സാധാരണ അവസ്ഥയില്‍” ആവശ്യമായതിനേക്കാള്‍ കുറവാണെന്നും ഒരാളുടെ നെഞ്ചിന്റെ അളവ് ”വികസിച്ച അവസ്ഥയിലും” ആവശ്യമുള്ളതിനേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി അവരുടെ ഹര്‍ജികള്‍ തള്ളുകയും അവരെ അയോഗ്യരാക്കാനുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ തീരുമാനം ശരിവെക്കുകയും ചെയ്തു, എന്നാല്‍ വനിതാ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവ് എടുക്കുന്നതിനെ കോടതി എതിര്‍ത്തു.
ഈ മാനദണ്ഡം പുനഃപരിശോധിക്കുന്നതിന് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, പേഴ്സണല്‍ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് അയച്ചു. ശ്വാസകോശ ശേഷി അളക്കുന്നതിന് ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതയ്ക്കായി വിദഗ്ധരുടെ അഭിപ്രായം തേടാനും കോടതി ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker