ആറ്റിങ്ങല്‍: ഇന്‍ഡസ്ടറി ഓണ്‍ ക്യാമ്പസ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യം സാധ്യമാക്കിയ ആറ്റിങ്ങല്‍ പോളിടെക്നിക്ക് അധ്യാപകര്‍ ഒത്തു ചേര്‍ന്ന് ഇന്‍ഡസ്ടറി ഓണ്‍ ക്യാമ്പസിനെ ഇന്‍ഡസ്ടറി ഓണ്‍ ഹൗസ് ആയി ജനകീയവത്കരിക്കുന്നതിനും, മലയാളിക്ക് പോഷകമൂല്യമുള്ള ന്യൂ ജന്‍ വിഭവം , Tick/er അവതരിപ്പിച്ചു കൊണ്ട് കേരളത്തിന്റെ വ്യവസായത്തിനും, സമ്പത്ഘടനയ്ക്കും സംഭാവന നല്‍കിയിരിക്കുന്നു.
ഈ വിഭവം പോഷകാഹാരം, ആരോഗ്യം, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്കുള്ള രുചികരമായ മിശ്രിതം അടങ്ങിയ സമ്പൂര്‍ണ്ണ ഭക്ഷണമാണ്.Tick/er ല്‍ ഏകദേശം 450 – 500 കലോറി ആണ്. ഇതില്‍ 60 ശതമാനം പ്രോട്ടീനും 15% കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. .
മൂന്ന് വ്യത്യസ്ത തരം സ്വാദുകളിലാണ് Tick/er അവതരിപ്പിച്ചിട്ടുള്ളത്.
ആറ്റിങ്ങല്‍ നഗരസഭാ അധ്യക്ഷ എസ് കുമാരിക്ക്, പ്രിന്‍സിപ്പല്‍ ഷാജില്‍ അന്ത്രുവില്‍ നിന്ന് ഏറ്റുവാങ്ങി Tick/er ഉല്‍ഘാടനം ചെയ്തു . തദവസരത്തില്‍ വിഭവത്തിന്റെ കൂട്ടുകളും, മിശ്രിതങ്ങളും പരിശോധിച്ചു ഉല്‍പാദിക്കാന്‍ സഹായിച്ച ഷെഫ് ഹരീഷ് സത്യരാജന്‍ ചടങ്ങില്‍ പങ്കെടുത്തു. സജികുമാര്‍, പ്രേംജിത് പി, സുരേഷ് എന്‍ എന്നിവര്‍ സന്നിദ്ധരായിരുന്നു.