LATESTNATIONAL

ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ ഈ മാസം 31 വരെ റദ്ദാക്കി

ന്യൂഡല്‍ഹി: ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ ഈ മാസം 31 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനസർവീസ് റദ്ദാക്കിയത് പലരുടെയും യാത്രാ പദ്ധതിയെ തകിടം മറിച്ചിട്ടുണ്ടാകുമെന്ന് മനസ്സിലാക്കുന്നു.

ഫ്ലൈറ്റുകൾ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രയ്ക്ക് കഴിയുന്നത്ര സഹായങ്ങള്‍ നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker