അമ്പോലി (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഗോവ- പൂനെ റൂട്ടില്‍ കൊങ്കണ്‍ പ്രദേശത്ത് സിന്ധുദുര്‍ഗ് ജില്ലയില്‍ പെട്ട അമ്പോലി ഘട്ടില്‍ മഹാ രാഷ്ട സര്‍ക്കാരിന്റെകീഴിലുള്ള ടൂറിസം ഡയറക്ടറേറ് ആഗസ്റ്റ് 12 മുതല്‍ 16 വരെ സംഘടിപ്പിച്ച മഴ മഹോല്‍സവം സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചു.
ഹില്‍ സ്റ്റേഷന്‍ ടൂറിസ്റ്റ് കേന്ദ്രമായ അമ്പോലി മഹാരാഷ്ട്രയിലെ ചിറാപ്പുഞ്ചി എന്ന പേരിലാണറിയപ്പെടുന്നത്. മഴക്കാലത്ത് മാത്രമല്ല,എല്ലാ കാലാവസ്ഥകളിലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കും വിധം മലയിടുക്കുകളും വിവിധ തരം സസ്യജാലങ്ങളും വന്യജീവികളും ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. അഡ്വഞ്ചര്‍ ടൂറിസം, ജംഗിള്‍ സഫാരി, ഹാങ്ഗ്ലൈഡിങ് എന്നിവ കൂടി ഉള്‍പ്പെടുത്തിയതോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരെ മാത്രമല്ല, വിദേശ ടൂറിസ്റ്റുകളേയും ആകര്‍ഷിക്കുന്നുവെന്ന് മഹാരാഷ്ടവിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക് കെസാണ്‍ക്കര്‍ പറഞ്ഞു.
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത അമ്പോലി ഘട്ട് നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ്. ഗോവയിലേക്ക് സഞ്ചരിക്കുന്ന മലയാളികള്‍ക്ക് മറ്റൊരു വ്യത്യസ്ത അനുഭവം ആയിരിക്കും അമ്പോലി ഘാട്ട് എന്ന് മഹാരാഷ്ട്രാ ടൂറിസം ഡയറക്റ്റര്‍ ഡോ. ബി എല്‍ പാട്ടീല്‍ ് പറഞ്ഞു.അമ്പോലിയേയുംപരിസര പ്രദേശങ്ങളേയും രാജ്യാന്തര ടൂറിസ്റ്റ് ഭൂപടത്തില്‍ ചേര്‍ക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.