BREAKING NEWSNATIONAL

ഇന്ത്യന്‍ സ്ത്രീകളില്‍ അയണിന്റെ കുറവ് നികത്താന്‍ റേഡിയോ ആക്റ്റീവ് ചപ്പാത്തി; ബ്രിട്ടനില്‍ പുതിയ വിവാദം

1960 -കളില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളില്‍ അയണിന്റെ അംശത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അനീമിയ രോഗത്തിന് പ്രതിരോധമായി ആണവ വികിരണം അടങ്ങിയ റേഡിയോ ആക്റ്റീവ് ചപ്പാത്തി വിതരണം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലില്‍ പുതിയ നീക്കവുമായി പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗവും സ്ത്രീ-സമത്വ വകുപ്പ് നിഴല്‍ മന്ത്രിയുമായ തായ്വോ ഒവാറ്റെമി രംഗത്ത്. തന്റെ ട്വിറ്റര്‍ പേജിലാണ് തായ്വോ ഇത് സംബന്ധിച്ച കുറിപ്പ് പ്രസിദ്ധപ്പെടുത്തിയത്.
‘കവെന്‍ട്രിയില്‍ നിന്നുള്ള ദക്ഷിണേഷ്യന്‍ സ്ത്രീകളെ ഉപയോഗിച്ചുള്ള 1969-ലെ ‘ചപ്പാത്തി’ പഠനവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വിവരങ്ങളില്‍ എനിക്ക് ഭയവും ആശങ്കയും ഉണ്ട്. ഈ പഠനത്തില്‍ പരീക്ഷണം നടത്തിയവരുടെ സ്ത്രീകളെയും കുടുംബങ്ങളെയും കുറിച്ചാണ് എന്റെ പ്രധാന ആശങ്ക.’ തായ്വോ ഒവാറ്റെമി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. പരമ്പരാഗത ദക്ഷിണേഷ്യന്‍ ഭക്ഷണരീതികളാണ് രക്തത്തില്‍ അയണിന്റെ കുറവിന് കാരണമെന്ന് ഗവേഷകര്‍ സംശയിച്ചു. ഇതിനെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ഗാമാ-ബീറ്റ എമിറ്ററുള്ള അയണ്‍ ഐസോടോപ്പായ അയണ്‍-59 അടങ്ങിയ ചപ്പാത്തികള്‍ പരീക്ഷണത്തിന് വിധേയരായ സ്ത്രീകളുടെ വീടുകളില്‍ എത്തിച്ച് നല്‍കുകയായിരുന്നു. പിന്നീട് അവരുടെ റേഡിയേഷന്‍ അളവ് വിലയിരുത്തുന്നതിനായി ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ഒരു ഗവേഷണ കേന്ദ്രത്തിലേക്ക് അവരെ കൊണ്ട് പോകുകയായിരുന്നു ചെയ്തിരുന്നത്.
1995 ല്‍ പ്രശ്‌നം ഉന്നയിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ ഇത്രയും പഴക്കമുള്ള രേഖകള്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് നിലപാടിലാണ് മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലിന്റെതെന്നും (എംആര്‍സി) റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1995-ല്‍ ചാനല്‍ 4-ല്‍ നടത്തിയ ഒരു ഡോക്യുമെന്ററി വിവാദമായതിന് പിന്നാലെ നിയോഗിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടാണ് ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളിലേക്ക് നയിച്ചത്. ഇത് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള പങ്കാളികള്‍ക്ക് പരീക്ഷണങ്ങള്‍ക്ക് സമ്മതം നല്‍കുന്നെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ശരീരത്തില്‍ അയണിന്റെ കുറവ് പരിഹരിക്കാനായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പ്രത്യേകിച്ചും ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്ക് റേഡിയോ ആക്ടീവ് ഐസോടോപ്പ് അടങ്ങിയ ചപ്പാത്തികള്‍ കഴിക്കാനായി നല്‍കിയിരുന്നു. അയണിന്റെ ഐസോടോപ്പായ അയണ്‍-59 ആണ് ചപ്പാത്തിയില്‍ കലര്‍ത്തി സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്. 1969 കളിലെ മെഡിക്കല്‍ ഗവേഷണത്തെക്കുറിച്ച് നിയമാനുസൃതമായ അന്വേഷണം വേണമെന്നും എം പി തായ്വോ ഒവാറ്റെമി ആവശ്യപ്പെട്ടു.
1969-ല്‍ നഗരത്തിലെ ദക്ഷിണേഷ്യന്‍ ജനസംഖ്യയില്‍ അയണിന്റെ അപര്യാപ്തതയെക്കുറിച്ചുള്ള ഒരു ഗവേഷണ പരീക്ഷണത്തിന്റെ ഭാഗമായി നഗരത്തിലെ ഒരു ജനറല്‍ പ്രാക്ടീഷണര്‍ (ജിപി) വഴി തിരിച്ചറിഞ്ഞ 21 ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്കാണ് അയണ്‍ ഐസോടോപ്പായ അയണ്‍-59 അടങ്ങിയ ചപ്പാത്തി നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. പരീക്ഷണത്തിന് വിധേയമാക്കപ്പെട്ട സ്ത്രീകള്‍ക്ക് പിന്നീട് എന്തു സംഭവിച്ചെന്നോ അത്തരം പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും രീതിയിലുള്ള പരിഹാര നടപടികളോ ബ്രിട്ടീഷ് ഭരണകൂടം കൈക്കൊണ്ടിട്ടില്ലെന്നതും ഏറെ ശ്രദ്ധേയമാണ്. മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എംആര്‍സി) ധനസഹായം നല്‍കുന്ന കവന്‍ട്രിയിലെ പഠനത്തെക്കുറിച്ച് തനിക്ക് അതീവ ആശങ്കയുണ്ടെന്നും സ്ത്രീകള്‍ പരീക്ഷണത്തിനായി പങ്കെടുത്ത സമയത്ത് അവരുടെ സമ്മതം തേടുകയോ ശരിയായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നുമാണ് തായ്വോ ഒവാറ്റെമി എംപി വിഷയത്തെ കുറിച്ച് പറഞ്ഞത്.

Related Articles

Back to top button