BUSINESSBUSINESS NEWS

സെന്‍ ഹൈസര്‍ ആംബിയോ സൗണ്ട്ബാര്‍ ശ്രേണി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി

കൊച്ചി ഏറ്റവും മികച്ച ശബ്ദാനുഭവം ആസ്വദിക്കാന്‍ ആഗ്രിഹിക്കുന്നവര്‍ക്കു വേണ്ടി സൈന്‍ ഹൈസര്‍ , ആംബിയോ സൗണ്ട് ബാര്‍ ശ്രേണി വിപുലീകരിച്ചുകൊണ്ട് പുതിയ ആംബിയോ സൗണ്ട് ബാര്‍ പ്ലസും ആംബിയോ സബ്ബും പുറത്തിറക്കി.
ലോകത്തിലെ ആദ്യത്തെ 7..1.4 സ്റ്റാന്‍ഡ് എലോണ്‍ സൗണ്ട് ബാര്‍ ആയ ആംബിയ സൗണ്ട്് ബാര്‍ പ്ലസ് ഉപയോക്താവിന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. നേരത്തെ ആംബിയോ സൗണ്ട് ബാര്‍ എന്നറിയപ്പെട്ടിരുന്ന സൗണ്ട് ബാര്‍ മാക്സിനേക്കാള്‍ ഒതുക്കമുള്ളതാണ്. ആംബിയ സബ് ഒരു വിസ്മയിപ്പിക്കുന്ന സിനിമാറ്റിക് അനുഭവം ഉറപ്പ് നല്‍കുന്നു
ലോകത്തിലെ ഏറ്റവും മികച്ച സൗ്ണ്ട് ബാര്‍ ആയി നിരൂപകര്‍ റാങ്ക് ചെയതു അവാര്‍ഡ് നെടിയ സൗണ്ട്ബാര്‍ മാക്സിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ആംബിയ സൗണ്ട് ബാര്‍ പ്ലസും ആംബിയ സബ്ബും നിര്‍മ്മിച്ചിരിക്കുന്നതെന്ന് സെന്‍ഹൈസര്‍ കണ്‍സ്യൂമര്‍ ബിസിനസ് ജനറല്‍ മാനേജര്‍ (ഇന്ത്യ) വിജയ് ശര്‍മ്മ പറഞ്ഞു.
ഹോം തീയേറ്റര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ആഴമേറിയ , ആകര്‍ഷകമായ ശബ്ദവും നല്‍കുന്നു .
ഏറെ ശ്രദ്ധയാകര്‍ഷിച്ച സൗണ്ട് ബാര്‍ മാക്സിന്റെ അതേ മികവാര്‍ന്ന ത്രി ഡി ശബ്ദമാണ് ആംബിയോ സൗണ്ട് ബാര്‍ പ്ലസ് സെന്‍ ഹൈസര്‍ നല്‍കുന്നത്്. ഓഡിയ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിലെ പ്രമുഖരായ ഫ്രോണ്‍ ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ഐഐഎസുമായി സഹകരിച്ച് വികസിപ്പിച്ചതാണിത്
ആംബിയോ സെല്‍ഫ് കാലി്ബ്രേഷന്‍ മുറിയുടെ അക്കൂസ്റ്റിക് പ്രോപ്പര്‍ട്ടികള്‍ റീഡ് ചെയ്യുകയും ശ്രോതാവിന് ചുറ്റും ഏഴ് വെര്‍ച്വര്‍ സ്പീക്കറുകളും നാല് ഓവര്‍ ഹെഡുകളും സ്ഥാപിക്കുന്നു. ഇത് മുറിയുടെ ഏത് കോണില്‍ നിന്നും ആംബിയോ സൗണ്ട് ബാര്‍ പ്ലസില്‍ നിന്നുള്ള ശബ്ദം പ്രോജക്ട് ചെയ്യാന്‍ അനുവദിക്കുന്നു . എക്സ്ട്രാ കേബിളുകളോ സാറ്റലൈറ്റ് സ്പീക്കറുകളോ ഇല്ലാതെ വീട്ടില്‍ ഒരു സിനിമ തീയറ്ററിന്റെ നിലവാരത്തിലുള്ള ശബ്ദാനുഭവം ലഭിക്കും.
സ്മാര്‍ട്ട് കണ്‍ട്രോള്‍ ആപ്പില്‍ ഇക്വലൈസര്‍ തുടങ്ങിയവ സഹിതം ഇഷ്ടാനുസൃതമാക്കാവുന്ന പ്രീ സെറ്റുകളും ലഭ്യമാണ്, ഡോള്‍ബി അറ്റ്്മോസ്, ഡി ടി എസ് എക്സ് , 360 റിയാലിറ്റി ഓഡിയോ, എംപിഇഡി- എച്ച് ഓഡിയോ എന്നിവയ്ക്ക് ഒപ്പം വിസ്മയിപ്പിക്കുന്ന ത്രീ ഡി ശബ്ദം നല്‍കുന്നു ത്രീ ഡി ശബ്ദാനുഭവങ്ങള്‍ വ്യത്യസ്തമാക്കാന്‍ സ്റ്റീരിയോയും 5.1 ഉള്ളടക്കവും മിക്സ് ചെയ്യാം. ഒന്നിലധികം മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കാം. ക്രോം കാസ്റ്റ് ബില്‍റ്റ് ഇന്‍ ഉള്ള ഗൂഗിള്‍ അസിസ്റ്റന്‍സ് ഉപകരണത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. പുറമെ അല്ക്സ ബില്‍റ്റ് ഇന്നുമായി തടസമ്മില്ലാതെ സംയോജനം സാധ്യമാകും.
ആംബിയ വെര്‍ച്വലൈസേഷന്‍ സാങ്കേതിക വിദ്യയാണ് ആംബിയ സബ്ബി നു ആഴമേറിയ ബാസ് നല്‍കുന്നത്. 350 വാട്ട് ക്ലാസ് ഡി ആംപ്ലിഫയറുമായി പെയര്‍ ആക്കിയ എട്ട് ഇഞ്ച് ഹൈഎന്‍ഡ് മികവുള്ള വൂഫര്‍ സമാനതകളില്ലാത്ത ഇടിമുഴക്കം സൃഷ്ടിക്കുന്ന ബാസ് ഉറപ്പ് നല്‍കുന്നു
സെന്‍ഹസര്‍ ആംബിയോ സൗണ്ട് ബാര്‍ പ്ലസ് 1.39, 990 രൂപയ്ക്കും ആംബിയോ സബ് 69,990 രൂപയ്ക്കും ലഭിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker