CRICKETSPORTS

മഴ; ഇന്ത്യ – പാക് മത്സരം നിര്‍ത്തിവച്ചു

കൊളംബോ: മഴയെ തുടര്‍ന്ന് ഏഷ്യാക്കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നിര്‍ത്തിവച്ചു. വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 4.2 ഓവറില്‍ 15 റണ്‍സ് എന്ന നിലയിലായിരിക്കെയാണ് മഴ പെയ്തത്. തുടര്‍ന്ന് മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു. പതിനൊന്ന് റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റണ്‍സൊന്നും എടുക്കാതെ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മുഹമ്മദ് ഷമിക്ക് പകരം ശാര്‍ദുല്‍ ഠാക്കൂറിനു അവസരം നല്‍കി. സൂര്യകുമാര്‍ യാദവിനേയും പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ആദ്യ മത്സരം കളിച്ച അതേ ഇലവനെ തന്നെ പാകിസ്ഥാന്‍ നിലനിര്‍ത്തി.

2019ലെ ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏകദിനത്തില്‍ ഏറ്റുമുട്ടിയത്. അതിനു ശേഷം ഇപ്പോഴാണ് ഇരുവരും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.

ഇന്ത്യ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

പാകിസ്ഥാന്‍ ഇലവന്‍: ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍, ആഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമദ്, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker