കൊച്ചി ഇസുസു മോട്ടോര്‍സ് ഇന്ത്യ, ക്രൂക്യാബ് പിക്കപ്പ് വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും പുതിയ വാഹനമായ ഡിമാക്സ് എസ്‌ക്യാബ് ഇസഡ് പുറത്തിറക്കി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഈ വാഹനത്തില്‍ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുപ്പതോളം ഫീച്ചറുകള്‍ ഉള്ളതില്‍ 18 എണ്ണം സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചവയാണ്. രണ്ടര ലിറ്ററിന്റെ ഇസുസു 4ജെഎ1 എഞ്ചിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലെ മറ്റൊരു വാഹനത്തിനും അവകാശപ്പെടാനാകാത്ത കീലെസ്സ് എന്‍ട്രി സംവിധാനം എസ്‌ക്യാബ് ഇസഡിലുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലേന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഇസുസു ഡിമാക്സ് എസ്‌ക്യാബ് ഇസഡ് എത്തുന്നത്. ചെന്നൈയിലെ എക്സ്ഷോറൂം വില 14,99,910 രൂപയാണ്.െ
്ര്െഡവിംഗ് കൂടുതല്‍ സുഖകരമാക്കുന്നതിന് വേണ്ടി സെന്റര്‍ കണ്‍സോളില്‍ കപ്പ് ഹോള്‍ഡറുകളും ഓട്ടോമാറ്റിക്കായി ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന പവര്‍ വിന്‍ഡോയും മാപ് ലാമ്പും സണ്‍ഗ്ലാസ് ഹോള്‍ഡറും, വാനിറ്റി മിററും പുതിയ ഡിമാക്സ് എസ്‌ക്യാബ് ഇസഡില്‍ നല്‍കിയിട്ടുണ്ട്. മുന്നിലും പിന്നിലും ക്രംമ്പിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, വാഹനത്തിനുള്ളിലേക്ക് പുറത്ത് നിന്നൊരാള്‍ അതിക്രമിച്ചു കയറുന്നത് തടയാനുള്ള സംവിധാനം, അണ്ടര്‍ബോഡി സ്റ്റീല്‍ പ്രൊട്ടക്ഷന്‍ അങ്ങനെ നിരവധി സുരക്ഷാസംവിധാനങ്ങള്‍ ഇസുസു ഡിമാക്സ് എസ്‌ക്യാബ് ഇസഡിലുണ്ട്. അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പെട്ടെന്ന് സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ എഞ്ചിനിലേക്കുള്ള പവര്‍ കട്ട് ചെയ്യുന്ന ബ്രേക്ക് ഓവര്‍ റൈഡ് സിസ്റ്റം എന്ന ഫീച്ചറുമുണ്ട്.