BREAKING NEWSKERALALATEST

മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്. രാത്രി 8.30- ഓടെ വര്‍ക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം.
അമിത വേഗതയില്‍ വന്ന കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച ചെറുന്നിയൂര്‍ തോപ്പില്‍ സ്വദേശിയായ യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണനാക്ക് സ്വദേശി റഹിം ഷാ യാണ് വാഹനം ഓടിച്ചത്. കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button