BREAKING NEWSKERALALATEST

ചിറ്റാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

പത്തനംതിട്ട: ചിറ്റാര്‍ മണ്‍പിലാവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏതാണ്ട് 50 വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത് ഇന്ന് വൈകിട്ടോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും വനംവകുപ്പ് അധികൃതരും വെള്ളവും ഭക്ഷണവും നല്‍കാന്‍ ശ്രമിച്ചെങ്കിലും ആന അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.
രാത്രി എട്ടുമണിയോടെ സ്ഥലത്തെത്തിയ വെറ്റിനറി സംഘം നടത്തിയ പരിശോധനയിലാണ് കാട്ടാന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. നാളെ രാവിലെ പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം മരണകാരണം മാത്രമേ എന്താണെന്ന് വ്യക്തമാകൂ എന്നാണ് വെറ്റിനറി സര്‍ജന്റെ നിലപാട്. പ്രദേശത്ത് രണ്ടുമൂന്നു ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. മുന്‍പങ്ങുമില്ലാത്ത തരത്തില്‍ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പ്രദേശവാസികള്‍ വനവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.

Related Articles

Back to top button