ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ മറികടന്ന് താഴുകളിട്ടു പൂട്ടിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഇയാള്‍ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്നാണ് നടപടി. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ് പി ലുക്ക് ഔട്ട് നോട്ടീസിറക്കും. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയില്‍ പെടുന്നത്. ഇയാളോടൊപ്പം ഇടുക്കി അണക്കെട്ടിനു സമീപമെത്തിയ തിരൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമില്‍ കയറി ഹൈമാസ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയത്.