മുംബൈ: സുരക്ഷയില്‍ പഞ്ചനക്ഷത്ര റേറ്റിങ് കരസ്ഥമാക്കിയ സ്‌കോഡ കോഡിയാക് 4 ണ്മ 4 ന്റെ 2023 മോഡല്‍ കൂടുതല്‍ ആഢംബര സൗകര്യങ്ങളോടെ വിപണിയിലെത്തിച്ചു.
ആവശ്യക്കാര്‍ വര്‍ധിച്ചത് കാരണം കോഡിയാക്കിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇനി ഓരോ മൂന്ന് മാസത്തിലും 750 കാറുകള്‍ വീതം ലഭ്യമാവും. കോഡിയാക് 2023 പതിപ്പിന്റെ എക്സ് ഷോറും വില സ്റൈറല്‍ 37.99 ലക്ഷം രൂപ, സ്പോര്‍ട്ലൈന്‍ 39.39 ലക്ഷം രൂപ, ലോറില്‍ ആന്റ്ക്ലമന്റ് 41.39 ലക്ഷം രൂപ എന്നിങ്ങനെയാണ്.
7 സീറ്റുകളോടുകൂടിയ കോഡിയാക് 2017ലാണ് ആദ്യമായി ഇന്ത്യയില്‍ വിപണിയിലെത്തിയത്. ആഗോളതലത്തിലും ആ വര്‍ഷംതന്നെ ലഭ്യമായിത്തുടങ്ങി.
സ്‌കോഡയുടെ പൂര്‍ണ വലിപ്പത്തിലുള്ള ആദ്യ എസ് യു വിയായ കോഡിയാക്കിന് ഇന്ത്യയിലും ആഗോള തലത്തിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കമ്പനി ബ്രാന്റ് ഡയറക്റ്റര്‍( ഇന്ത്യ)പീറ്റര്‍ സോള്‍ പറഞ്ഞു.
ലഭ്യത വര്‍ധിപ്പിച്ചതോടെ കോഡിയാക്കിന്റെസുരക്ഷിതത്വവും ആഢംബര സൗകര്യങ്ങളും കൂടുതല്‍ കുടുംബങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ മോഡലിലും 2.0 ടി എസ് ഐ ഇവി ഒ എഞ്ചിനാണെങ്കിലും ബി എസ്6 ബി എമിഷന്‍ മാനദണ്ഡം പാലിക്കുന്നതിനായി പവര്‍ട്രെയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് മൂലം മുന്‍ മോഡലുകളേക്കാള്‍4 .2 ശതമാനം കാര്യക്ഷമമാണ് 2023 പതിപ്പ്. 4ണ്മ4 140 കിലോവാട്ട്(190പി എസ്) കരുത്തും 320 എന്‍ എം ടോര്‍ക്കും ലഭ്യമാക്കുക വഴി 7.8സെക്കന്റ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ കുതിക്കാന്‍ സാധിക്കുന്നു.