BREAKING NEWSKERALA

‘സ്വകാര്യ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ല’; അത് പ്രചരിപ്പിക്കുന്നതാണ് തെറ്റൊന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ഫോണില്‍ വ്യക്തികള്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് ഹൈക്കോടതി. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് തെറ്റെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നിന്ന് അശ്ലീല വീഡിയോ കണ്ട യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
പുതിയ കാലത്ത് ഇത്തരം വീഡിയോ കിട്ടാന്‍ എളുപ്പമാണ്. എന്നാല്‍ കുട്ടികള്‍ ഇതിന് അടിമപ്പെടുന്നതും നിരന്തരമായി കാണുന്നതും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. 2016 ജൂലൈ മാസത്തിലാണ് ആലുവ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button