കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ പരമ്പരാഗത രൂപകല്പനയും സവിശേഷതകളും നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട മൂന്ന് വക ഭേദങ്ങളിലായി 350 സി.സി.യുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു.
ഒന്‍പതു പതിറ്റാണ്ടിന്റെ പാരമ്പര്യവും വിശ്വാസ്യതയും കാത്തു സൂക്ഷിച്ചു കൊണ്ടാണ് തികച്ചും പരിഷ്‌കൃതമായ പുതിയ ബുള്ളറ്റ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ചെന്നൈയിലെ ഫാക്ടറിയില്‍ പുതിയ മോഡല്‍ പുറത്തിറ ക്കിക്കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് സി.ഇ.ഒ, ബി. ഗോവിന്ദരാജന്‍ പറഞ്ഞു.
മിലിറ്ററി സ്റ്റാന്‍ഡേര്‍ഡ്, ബ്ലാക്ക് ഗോള്‍ഡ് എന്നിവയാണ് മൂന്നു വേരിയന്റുകള്‍. യഥാക്രമം 1,73,562 രൂപ, 1,97,436 രൂപ, 2,15,801 രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില