മുംബൈ : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് നൂതന സാങ്കേതിക സംവിധാനമായ ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പച്ചു. വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ഉഭോക്തൃ സേവനം ലളിതമാക്കി ക്ലെയിം വേഗത്തിലാക്കി മൂല്യവത്തായ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിഐസി ലൊംബാര്‍ഡ് പുതിയ ഫീച്ചര്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
പരമ്പരാഗത പ്രകൃയയില്‍ കസ്റ്റമര്‍ സര്‍വീസ് മാനേജരും(സിഎസ്എം) ഒന്നിലധികംതവണ ടെലഫോണ്‍ സംഭാഷണം ആവശ്യമായിവരുന്നു. ഇത് കാലതാമസത്തിനും കര്യക്ഷമതക്കുറവിനും കാരണമാകുന്നു. ഈ വെല്ലുവിളി തിരിച്ചറിഞ്ഞ് തടസ്സമില്ലാത്തതും കാര്യക്ഷമമവുമായ ആശയ വിനിമയത്തിനായി ഒരു വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ക്ലെയിം തീര്‍പ്പാക്കല്‍ സുഗമമായും സുതാര്യമായും നടക്കുന്നതോടെ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാന്‍ കഴിയുന്നു.
മുഴുവന്‍ ക്ലെയിം ലൈഫ് സൈക്കിളിനെയും ഉള്‍ക്കൊള്ളുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നതാണ് ഒരു സവിശേഷത. ആശയവിനിമയം എളുപ്പമാക്കി ഉപഭോക്താക്കള്‍ക്ക് അവരുടെ നിയുക്ത സിഎംഎസില്‍ ഒരൊറ്റ കോണ്ടാക്ട് പോയന്റ് ഉണ്ടാകും. കോള്‍ കണക്ടിവിറ്റി സുഗമമാകുന്നതോടൊപ്പം സമഗ്രമായ കോള്‍ ട്രാക്കിങ് പ്ലാറ്റ്ഫോമുമുണ്ടാകും. സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കാന്‍ ഇത് സാഹയിക്കും. സിഎസ്എം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാനേജറിലേക്ക് സ്വയമേവ റീഡയറക്ട് ചെയ്യാന്‍ വെര്‍ച്വല്‍ നമ്പര്‍ അനുവദിക്കുന്നു. ഉപഭോക്തൃ അന്വേഷണങ്ങളൊന്നും ശ്രദ്ധിക്കപ്പെടാതെ പോകാന്‍ ഇടയാകുന്നില്ല. കോള്‍ റെക്കോഡിങ്ങും ഉണ്ടാകും. വിശകലനത്തിനായി വിശദമായ ഡാറ്റയും ലഭിക്കും. ഇതിലൂടെ ഉപഭോക്തൃ ഇടപെടലില്‍ തുടര്‍ച്ചയായ മെച്ചപ്പെടുത്തലിനും കഴിയും.