പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തില്‍ 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്റ്, വി.ഇ.ഒ എന്നിവര്‍ക്കെതിരെ നപടിക്ക് ശുപാര്‍ശ ചെയ്തു. ഇന്ന് ചേര്‍ന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാന്‍സര്‍ ചികിത്സ സഹായം, ജനകീയ ഹോട്ടല്‍ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി നടത്തിയത്.
കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, തട്ടിപ്പില്‍ ഭരണപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ പങ്കുണ്ടോന്ന് പരിശോധിക്കണമെന്നാണ് ആവശ്യമെന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ബി ജെ പി അംഗമായ മായാ ദേവി ആവശ്യപ്പെട്ടു. വിജിലന്‍സ് അടക്കമുള്ള സമ?ഗ്രമായ അന്വേഷണം വേണമെന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് അം?ഗമായ ജിജോ ചെറിയാനും ആവശ്യപ്പെട്ടു.