BREAKING NEWSKERALA

മന്ത്രി സ്ഥാനത്തിന് വേണ്ടി പിടിവലി; ആവശ്യക്കാര്‍ ഏറെ, തോമസ് ചാണ്ടിയും കോവൂര്‍ കുഞ്ഞുമോനും കത്ത് നല്‍കി

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തി.
അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.
കെപി മോഹനനെ മന്ത്രിയാക്കണമെന്ന് എല്‍ജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാര്‍ത്തകള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തള്ളി. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാര്‍ത്തകള്‍. ഇടതുമുന്നണിയോ സിപിഐഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിതെന്ന് ഇപി ജയരാജന്‍ പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker