തിരുവനന്തപുരം: കൈക്കുഞ്ഞുമായി ജോലിയില്‍ ഏര്‍പ്പെടുന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ചിത്രം വൈറല്‍. കോര്‍പറേഷനില്‍ മേയറുടെ ചെയറിലിരുന്ന് ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇടത് കയ്യിലെടുത്ത് ഫയല്‍ നോക്കുന്ന ആര്യ രാജേന്ദ്രന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവിനും ഓഗസ്റ്റ് പത്തിനാണ് കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിലായിരുന്നു പ്രസവം. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിക്കുന്നത്.
2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെയും സച്ചിന്റെയും വിവാഹം. 21ാം വയസില്‍ മേയറായ ആര്യ രാജ്യത്ത് തന്നെ ഈ സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞയാളാണ്.2021ലെ നിയിമസഭ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിനിമാതാരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ നിയമസഭയില്‍ എത്തുന്നത്.