BREAKING NEWSNATIONAL

പൂക്കള്‍ പറിക്കുമ്പോള്‍ ചിരിച്ചാല്‍ 500 രൂപ പിഴ, വൈറലായി ബം?ഗളൂരുവിലെ ബോര്‍ഡ്

പലര്‍ക്കും വിടര്‍ന്ന് നില്‍ക്കുന്ന പൂക്കള്‍ കാണുമ്പോള്‍ അത് പറിച്ചെടുക്കുക എന്നത് ഒരു ഹോബിയാണ്. എന്നാല്‍, പുറത്ത് പാര്‍ക്കിലോ മറ്റോ പോയാല്‍ ഇങ്ങനെ ചെയ്യുന്നത് അവിടുത്തെ നിയമത്തിന് വിരുദ്ധമാണ് അല്ലേ? അത് വ്യക്തമാക്കുന്ന ബോര്‍ഡുകളും മറ്റും ഇവിടങ്ങളില്‍ ഒക്കെ കാണാറുമുണ്ട്.
എന്നാല്‍, ബം?ഗളൂരുവില്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു ബോര്‍ഡാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതില്‍ പറയുന്നത് പുഞ്ചിരിച്ചുകൊണ്ട് പൂക്കള്‍ പറിക്കരുത് എന്നാണ്. അധികൃതരാണ് പൂക്കള്‍ പറിക്കുന്നതിന് എതിരായി ഇങ്ങനെ വളരെ വിചിത്രമായ ഒരു ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ദയവായി പൂക്കള്‍ പറിക്കരുത്… ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ചിരിക്കുമ്പോള്‍ പൂക്കള്‍ പറിക്കവെ പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴ ചുമത്തും എന്നാണ് ഇവിടെയുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
എന്തായാലും ഇതുപോലെയുള്ള വിചിത്രമായ മുന്നറിയിപ്പുകള്‍ ബംഗളൂരുവില്‍ ഇത് ആദ്യമായിട്ടല്ല എന്നാണ് പറയുന്നത്. അടുത്തിടെ ബംഗളൂരുവിലെ ഒരു പാര്‍ക്കിലും സമാനമായ നിയമങ്ങള്‍ വിവരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. അതില്‍ പറയുന്നത് സന്ദര്‍ശകര്‍ക്ക് ഈ പാര്‍ക്കിനകത്ത് ഓടാനോ ജോ?ഗിങ്ങിനോ ഉള്ള അനുവാദം ഇല്ല എന്നാണ്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) യുടേതാണ് ഈ അറിയിപ്പ്.
നമുക്കറിയാം, നമ്മുടെ നാട്ടിലടക്കം പല സ്ഥലങ്ങളിലും ആന്റിക്ലോക്ക് വൈസില്‍ നടക്കരുത് എന്ന് പറയാറുണ്ട്. തടസങ്ങളും മറ്റും ഇല്ലാതിരിക്കാനാണ് ഇത്. ഏതായാലും ബം?ഗളൂരുവിലെ ഓട്ടവും ജോ?ഗിങ്ങും ഒക്കെ നിരോധിച്ചിരിക്കുന്ന ഈ പാര്‍ക്കിലും അത് നിരോധിച്ചിട്ടുണ്ട്. ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആള്‍ പറയുന്നത് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പലപ്പോഴും കാണാറുണ്ട്, ശരിക്കും അത് എന്തിനാണ് എന്നാണ്.
ഏതായാലും, പുഞ്ചിരിച്ച് കൊണ്ട് പൂക്കള്‍ പറിക്കരുത് എന്ന ബോര്‍ഡിന്റെ ചിത്രവും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker