കൊച്ചി: മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടനെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പുറകോട്ട് പോയിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. നിലപാടില്‍ നിന്ന് പിന്നാക്കം പോയത് മാത്യു കുഴല്‍നാടനാണ്. മാത്യു കുഴല്‍നാടന്റെ വരുമാനത്തിലുണ്ടായ വലിയ വര്‍ദ്ധനവാണ് താന്‍ ചൂണ്ടിക്കാണിച്ചത്. മാത്യു കുഴല്‍നാടന്‍ തനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടില്ലെന്നും മോഹനന്‍ വിശദീകരിച്ചു.
കെഎംഎന്‍ബി കമ്പനിക്കെതിരെ താനൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. മാത്യു കുഴല്‍നാടനെതിരെയുള്ള ആരോപണങ്ങള്‍ക്കെല്ലാം രേഖകളുണ്ട്. തനിക്ക് അനധികൃതമായി ഉണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞ കോടികളുടെ സ്വത്ത് എവിടെയാണ് ഉള്ളതെന്ന് പറയൂ. കേസ് കാണാത്ത ആളല്ല സിഎന്‍ മോഹനന്‍. കേസ് കാണിച്ച് പേടിപ്പിക്കുകയും വേണ്ട. കെഎംഎന്‍ബി കമ്പനിയുമായി തനിക്ക് തര്‍ക്കമില്ല. പറഞ്ഞതില്‍ കുത്തും കോമയും മാറിയിട്ടുണ്ടാകുമെന്നും അതിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കെ.എംഎന്‍ബി കമ്പനിക്ക് ദുബൈയില്‍ ശാഖയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ദുബൈയില്‍ മാത്യു കുഴല്‍ നാടന്‍ പണം മുടക്കിയതിനെ കുറിച്ചാണ് ആരോപണം ഉന്നയിച്ചത്. അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
1,109 Less than a minute