ന്യൂഡല്‍ഹി: ബിഎസ്പിയുടെ ഡാനിഷ് അലിക്കെതിരെ ബിജെപി അംഗം രമേഷ് ബിധുരി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എംപിമാരുടെ പരാതി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഡാനിഷ് അലിയും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും, ഡിഎംകെയുടെ കനിമൊഴിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ എംപിമാര്‍ ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിഷികാന്ത് ദുബെ ഉള്‍പ്പെടെയുള്ള നിരവധി ബിജെപി എംപിമാര്‍ ഡാനിഷ് അലി സഭയില്‍ സംസാരിക്കുമ്പോള്‍ ബിധുരിയെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ഈ വിഷയവും സ്പീക്കര്‍ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ബിജെപി എംപി സുനില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രിവിലേജ് കമ്മിറ്റിക്ക് ചെയര്‍ ഈ പരാതികളെല്ലാം അയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറിയതിന് സ്പീക്കര്‍ക്ക് തന്റെ എക്സ് പോസ്റ്റിലൂടെ ദുബെ നന്ദി അറിയിച്ചു.
ലോക്സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളതുകൊണ്ടാണ് ഇത് സാധ്യമായതെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. പല സമാന വിഷയങ്ങളും അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടില്ലെന്നും, അതിലൊന്നും ആരെയും ശിക്ഷിച്ചിട്ടില്ലെന്നും തറപ്പിച്ചുപറയാന്‍ കഴിയുമെന്ന് മുന്‍കാല സംഭവങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
1,116 Less than a minute