BREAKING NEWSKERALA

കോട്ടയത്ത് ബസ്സുടമയെ ആക്രമിച്ച സംഭവം; ബസ് ഉടമയോടും കോടതിയോടും മാപ്പ് അപേക്ഷിച്ച് സിഐടിയു നേതാവ്

sകോട്ടയം: തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സിഐടിയു നേതാവ് അജയന്‍ മാപ്പപേക്ഷിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
സംഭവിച്ചത് തെറ്റായി പോയെന്ന് കോടതിയെ അറിയിച്ച അജയന്‍ ഖേദപ്രകടനവും നടത്തി. കോടതിയോടും ബസ് ഉടമയോടുമാണ് അജയന്‍ മാപ്പപേക്ഷിച്ചത്. ഖേദപ്രകടനം സത്യസന്ധമെന്ന് ഹൈക്കോടതി വിലയിരുത്തി. മാപ്പപേക്ഷ രേഖപ്പെടുത്തിയ കോടതി കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവ് നിലനില്‍ക്കേയാണ് സിഐടിയു നേതാവ് ബസ് ഉടമയെ ആക്രമിച്ചത്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യനടപടി സ്വീകരിച്ചത്.
ബസ്സുടമയുടെ നാല് ബസുകള്‍ക്കും തടസ്സമില്ലാതെ സര്‍വീസ് നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നായിരുന്നു ജൂണ്‍ 23-ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചപ്പോഴാണ് ബസ്സുടമ രാജ്മോഹനുനേരെ സി.പി.എം. നേതാവിന്റെ ആക്രമണം ഉണ്ടായത്.

Related Articles

Back to top button